അനുബന്ധ വാര്‍ത്തകള്‍
- അശ്വിന്റെ ബൗളിങ് അനുകരിച്ച് ബുംറ; വീഡിയോ വൈറല്‍
- ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസർ: ജസ്പ്രീത് ബുമ്രയെ പ്രശംസയിൽ മൂടി ജവഗൽ ശ്രീനാഥ്
- നാട്ടിൽ നേടിയത് 5 വിക്കറ്റുകൾ മാത്രം, വിദേശത്ത് 100! എലൈറ്റ് പട്ടികയിൽ ബുമ്ര
- ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്
- കണങ്കാല് മടങ്ങി, വേദന കടിച്ചമര്‍ത്തി ബുംറ; ഞെട്ടലോടെ വീഡിയോ കണ്ട് ആരാധകര്‍
ബുംറയെ നോക്കി കണ്ണുരുട്ടി ജാന്സണ്, ബാറ്റുംകൊണ്ട് അടുത്തേക്ക് വന്ന് ബുംറ; രണ്ടാം ടെസ്റ്റില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)
ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 240 റണ്‍സിന്റെ വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുകയാണ്.
ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബാറ്റ് ചെയ്യുകയായിരുന്ന ജസ്പ്രീത് ബുംറയുടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ ജാന്‍സണും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. ജസ്പ്രീത് ബുംറയ്ക്ക് തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ജാന്സണ് ബൗണ്‍സര്‍ എറിഞ്ഞു. മൂന്ന് പന്തുകളും ബുംറയുടെ ശരീരത്തിലാണ് കൊണ്ടത്. ഇത് ഇന്ത്യന്‍ താരത്തെ ചൊടിപ്പിച്ചു.
മൂന്നാമത്തെ ബൗണ്‍സര്‍ ദേഹത്ത് കൊണ്ടതും ബുംറ എന്തോ പറഞ്ഞു. ഈ സമയത്ത് ജാന്സണ് ബുംറയെ ചൊടിപ്പിക്കുന്ന രീതിയില്‍ പെരുമാറി. ബുംറയെ നോക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കണ്ണുരുട്ടി. ഇത് ബുംറയേയും ചൊടിപ്പിച്ചുയ. ബാറ്റുംകൊണ്ട് ബുംറ ജാന്സണ് അടുത്തേക്ക് വന്നു. പിച്ചിന്റെ മൈതാനത്ത് വച്ച് ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് ദക്ഷിണാഫ്രിക്കന്‍ നായകന് ഡീന്‍ എല്‍ഗര്‍ അടക്കം എത്തിയാണ് ഇരുവരേയും അനുനയിപ്പിച്ചത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Dankie Plank Test match fire, love the passion #jansen #proteas #RSAvIND #SAvIND #SAvsIND #bumrah pic.twitter.com/GOJE5IKQEd
— Joint Wick (@jointphysio) January 5, 2022