അനുബന്ധ വാര്‍ത്തകള്‍
- ടെയ്‌ലർ ലോകോത്തര താരം: കൂടെ കളിക്കാനായത് ഭാഗ്യമെന്ന് വില്യംസൺ
- ടെസ്റ്റ് ക്രിക്കറ്റിന് കൊള്ളില്ലെന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു; റണ്‍വേട്ടയില്‍ 2021 ലെ കേമന്‍ രോഹിത് ശര്‍മ
- സെഞ്ചൂറിയന്‍ ടെസ്റ്റ്: കലാശക്കൊട്ട് ഇന്ന്, ജയിക്കാം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും !
- മോശം ഫോം, ലോകകപ്പ് തോൽവി, ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പുറത്ത്, കോലി വാർത്തകളിൽ നിറഞ്ഞുനിന്ന 2021
- രണ്ടാം ഇന്നിങ്സിലും നിരാശ, സെഞ്ചുറിയില്ലാതെ കോലിയുടെ രണ്ടാം വർഷം
നാട്ടിൽ നേടിയത് 5 വിക്കറ്റുകൾ മാത്രം, വിദേശത്ത് 100! എലൈറ്റ് പട്ടികയിൽ ബുമ്ര
സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെ എവേ ടെസ്റ്റുകളിൽ 100 വിക്കറ്റുകൾ എന്ന നേട്ടം ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര സ്വന്തമാക്കിയിരുന്നു. കരിയറിൽ 100 വിദേശ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ 5 വിക്കറ്റുകൾ മാത്രമാണ് ബുമ്രയ്ക്ക് നാട്ടിലുള്ളത്.
തന്‍റെ 118 ടെസ്റ്റ് വിക്കറ്റുകള്‍ക്കിടെ നൂറ് എവേ ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെയാണ് ബുമ്ര മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാന്‍ (137), മുഹമ്മദ് ഷമി (140) എന്നിവരുടെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. സെഞ്ചൂറിയൻ ടെസ്റ്റിൽ വാന്‍ ഡെര്‍ ഡെസ്സനെ വീഴ്‌ത്തിയതോടെയാണ് ടെസ്റ്റ് കരിയറില്‍ വിദേശത്ത് ബുമ്ര 100 വിക്കറ്റ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ പേസറാണ് ബുമ്ര. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ബുമ്രയുടെ മുന്‍ഗാമികള്‍.