മുംബൈ ടെസ്റ്റ്: കിവീസിനെ നയിക്കാന്‍ വില്യംസണ്‍ ഇല്ല, പകരം ടോം ലാതാം

രേണുക വേണു| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (11:57 IST)

മുംബൈ ടെസ്റ്റിന് മുന്‍പ് തന്നെ ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. ഇടത് കൈമുട്ടില്‍ പരുക്ക് അലട്ടുന്ന നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. കൈമുട്ടിന്റെ വേദന കൂടിയതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. കാന്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വില്യംസണ്‍ കളിച്ചിരുന്നു. വില്യംസന്റെ അഭാവത്തില്‍ ടോം ലാതാം ആണ് കിവീസിനെ മുംബൈ ടെസ്റ്റില്‍ നയിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :