പൗരാണിക വിശ്വാസങ്ങളെ ആധുനിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക സ്വാമികളുടെ സവിശേഷതയാണ്. ലാഭചിന്തകള്‍ വെടിഞ്ഞ് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മാനവരാശിയെ ഉദ്ബോധിപ്പിക്കുന്നു.
ഇന്ത്യയില്‍ പല ഭാഗത്തും സ്വാമികള്‍ ആശ്രമങ്ങളും ആതുരാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. ഹരിദ്വാറിലെ വ്യാസമന്ദിര്‍, കല്‍പിയിലെ ബാല വേദവ്യാസ മന്ദിര്‍, നാസിക്കിലെയും ബദരീനാഥിലെയും കാശി മഠങ്ങള്‍, കൊച്ചിയിലെ സുകൃതീന്ദ്ര ഗവേഷണ കേന്ദ്രം ചോറ്റാനിക്കരയിലെ ഹോമിയോ കോളജ് ബാലാശ്രമങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക.
മാധവേന്ദ്ര തീര്‍ത്ഥ സ്വാമികളുടെ പേരില്‍ ഇപ്പോഴും പത്തു കോടി ചെലവില്‍ മുംബൈയില്‍ മെഡിക്കല്‍ സെന്‍റര്‍ പണിയുന്നു.
സ്വാമിയുടെ 83-ാം പിറന്നാളിനോട് അനുബന്ധിച്ച് ഹരിദ്വാറില്‍ സഹസ്രശംഖാഭിഷേകവും, വിശേഷ പൂജകളും പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.