രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന് സ്വാമി രംഗനഥാനന്ദ സമാധിയാഞ്ഞിട്ട് 20068ഏപ്രില്‍ 25 ന് 3 വര്‍ഷമാവുന്നു
മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും. മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത മാത്രമല്ല, ശാസ്ത്രം കൂടിയാണ്. എന്ന രംഗനാഥാനന്ദയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.
ബഹുഭാഷാ പണ്ഡിതനും അഗാധമായ ആത്മീയജ്ഞാനം, അന്യാദൃളശമായ വാഗ്മിത, അതിശയകരമായ പ്രവര്‍ത്തനരീതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളാല്‍ അദ്ദേഹം സന്യാസി പാരമ്പര്യത്തില്‍ തന്നെ സ്വന്തമായ വ്യക്തിത്വം ഉറപ്പിച്ചെടുത്തു.