അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍

PRO
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം.

അഹമ്മദാമിലെ അക്ഷര്‍ധാം എന്ന കൂറ്റന്‍ മന്ദിര സമുച്ചയം ഈ പ്രസ്ഥാനത്തിന്‍റെ ആസ്ഥാന ആരാധനാ കേന്ദ്രമാണ്. ഉത്തരപ്രദേശ് കാരനായ ഖനശ്യാം പാണ്ഡേയാണ് പിന്നീട് ഭഗവാന്‍ സ്വാമിനാരായണന്‍ എന്ന പേരില്‍ അറിയപ്പെട്ട് ഈ വിശ്വാസ പ്രസ്ഥാനത്തിന്‍റെ ആത്മീയ ആചാര്യനായി മാറിയത്.

സ്വാമിനാരായണന്‍റെ ജന്മദിനമാണ് ഏപ്രില്‍ മൂന്ന്. 1781 ഏപ്രില്‍ മൂന്നിന് യു.പി യിലെ ഛപ്പൈയ്യ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമിനാരായണന്‍ ജനിച്ചത്. ഹരിപ്രസാദ് പാണ്ഡെയും പ്രേംവതിയുമായിരുന്നു മാതാപിതാക്കള്‍.

ആത്മീയ ജീവിതം തെരഞ്ഞെടുക്കുന്നതിന്‍റെ ആദ്യ പടിയായി പതിനൊന്നാം വയസില്‍ ഖനശ്യാം പാണ്ഡെ എന്നസ്വാമിനാരായണന്‍ നാടുവിട്ടു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും തീര്‍ഥങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.

ഏഴുവര്‍ഷവും ഒരു മാസവും പതിനൊന്നു ദിവസവും കൊണ്ട് 8000 നാഴികയിലേറേയാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്. ഇക്കാലത്ത് തീവ്രമായ തപസ്സ്, ധ്യാനം, യോഗ എന്നിവയിലൂടെ സന്യാസിമാരുടേയും ഋഷിമാരുടേയും ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി. ഖാനശ്യാം എന്ന പേരു മാറ്റി ശിവനാമമായ നീലകണ്ഠ് എന്ന പേര് സ്വീകരിച്ചു.

ഹിന്ദു ആചാരങ്ങളില്‍ വന്ന മൂല്യച്യുതിയെയും അധാര്‍മ്മികതയേയും കുറിച്ᅵനസ്സിലാക്കാനും ആധ്യാത്മികതയെ കുറിച്ച് കൂടുതലറിയാനും അദ്ദേഹം സഞ്ചാരം തുടര്‍ന്നു.

WEBDUNIA|
എന്താണ് ജീവന്‍, ആരാണ് ഈശ്വരന്‍, എന്താണ് മായ, ബ്രാഹ്മണന്‍റെ പ്രത്യേകതയെന്ത് തുടങ്ങി ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ഒടുവില്‍ ഗുജറാത്തിലെ ഗുരു സ്വാമി രാമാനന്ദ അദ്ദേഹത്തിനു തൃപ്തികരമായ മറുപടി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :