എന്താണ് സിദ്ധവൈദ്യം

WEBDUNIA|
എങ്കിലും ശരീരവും മനസും ആത്മാവും ചേര്‍ന്ന് സമഗ്ര രൂപമാര്‍ജ്ജിക്കുന്ന മനുഷ്യനെന്ന സവിശേഷ സൃഷ്ടിയെ ബാധിക്കുന്ന രോഗങ്ങളും രോഗാവസ്ഥകളും ആരോഗ്യപ്രശ്നങ്ങളും ദശനാഡികളുടെ സ്പന്ദനവേഗം അപഗ്രഥിച്ച് നിര്‍ണ്ണയിച്ച്, പ്രകൃതി മൂലികകളില്‍ നിന്ന് ആചാര്യ വിധിപ്രകാരം തയ്യാറാക്കുന്ന ദിവ്യൗഷധങ്ങള്‍ ഉപയോഗിച്ച് ഹ്രസ്വകാലം കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യമെന്ന ലളിതമായ നിര്‍വചനം പ്രചാരത്തിലുണ്ട്.

പൂര്‍ണ്ണവികാസം പ്രാപിച്ച ഔഷധ നിര്‍മ്മാണ ശാഖയും സമഗ്രസ്വഭാവമുള്ള മര്‍മ്മശാസ്ത്രശാഖയും സിദ്ധവൈദ്യത്തിന്‍റെ സവിശേഷതകളാണ്. സിദ്ധവൈദ്യ ശാഖയിലെ നീറ്റുമരുന്നുകളുടെ രോഗനിവാരണശേഷി പ്രസിദ്ധമാണല്ലോ.

പച്ചമരുന്നുകള്‍, അങ്ങാടിമരുന്നുകള്‍, പ്രകൃതിമൂലികകള്‍ തുടങ്ങിയവയില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി, മെര്‍ക്കുറി, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ്, വിവിധയിനം ഉപ്പുകള്‍, പാഷാണങ്ങള്‍ എന്നിവയില്‍ നിന്നും തയാറാക്കുന്ന ഔഷധങ്ങള്‍ സിദ്ധവൈദ്യചികിത്സകല്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :