കോട്ടയം, കോഴിക്കോട് ശാഖകളില്‍ വൈദ്യശാലയുടെ മെഡിക്കല്‍ ടീം എത്തുന്നത് യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളിലുമാണ്.
വിദൂരദേശങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് വൈദ്യശാലയില്‍ നേരിട്ടെത്താതെ തന്നെ സിദ്ധവൈദ്യ ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കത്ത് / ഇ - മെയില്‍ മുഖേന രോഗ വിവരം അറിയിക്കുന്നവര്‍ക്ക് വി.പി.പി. / കൊറിയര്‍ ആയി മരുന്നുകള്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര എന്ന പ്രദേശത്ത് 23.5 ഏക്കര്‍ സ്ഥലത്ത് എഡിസണ്‍സ് സിദ്ധഗ്രാമം എന്ന സിദ്ധ ട്രീറ്റ്മെന്‍റ് റിസോര്‍ട്ട് വിപുലമായ സൗകര്യങ്ങളോടെ വികസിച്ചുവരികയാണ്.
എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ ഔഷധനിര്‍മ്മാണ യൂണിറ്റായ എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സ് പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സിന്‍റെ ആദ്യ ബ്രാന്‍റഡ് ഉത്പന്നമായ എഡിസണ്‍സ് സിദ്ധ സഞ്ജീവിനി ഉടന്‍ വിപണിയിലെത്തുമെന്നറിയുന്നു.
സിദ്ധവൈദ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈദ്യശാലയുടെ മുഖ്യ കേന്ദ്രത്തിലെ വിലാസത്തില്‍ അപേക്ഷിച്ച്, സൗജന്യ ബുക്ക്ലെറ്റ് കരസ്ഥമാക്കാം. ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ബുക്ക്ലെറ്റുകള്‍ ലഭ്യമാണ്.
മാരകരോഗങ്ങളും മാറാവ്യാധികളും ബാധിച്ചവരെ ആരോഗ്യ പൂര്‍ണ്ണമായ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശേഷിയുള്ള സിദ്ധവൈദ്യത്തിന്‍റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. രോഗാതുരമായ ആധുനിക സമൂഹത്തിന് ശാന്തിമന്ത്രമായി മാറുന്ന ഈ ദിവ്യവൈദ്യവിജ്ഞാനം ഭാരതത്തിന്‍റെ തനത് പൈതൃകമാണെന്ന കാര്യത്തില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം.