എഡിസണ്‍സ് സിദ്ധവൈദ്യശാല

WEBDUNIA|
എഡിസണ്‍സ് സിദ്ധ വൈദ്യശാലയുടെ തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള ചികിത്സാ കേന്ദ്രം തുടരെത്തുടരെ വൈദ്യ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈദ്യശാലയുടെ ചികിത്സകളില്‍ നിന്ന് ഫലസിദ്ധിലഭിച്ചവര്‍ സിദ്ധവൈദ്യത്തിന്‍റെ പ്രചരണം നിയോഗമായി ഏറ്റെടുക്കുകയും ചെയ്യുന്നു.

കന്യാകുമാരി ജില്ലയിലെ മത്തിയോട് സിദ്ധന്മാരുടെ നാലാം തലമുറയില്‍പെട്ട ജോസഫ് കടാക്ഷം വൈദ്യര്‍ 1920 ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച എഡിസണ്‍സ് സിദ്ധവൈദ്യശാലയാണ് സിദ്ധവൈദ്യ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം.

കടാക്ഷം വൈദ്യരുടെ മൂത്ത മകനായ എഡിസണ്‍സ് വൈദ്യര്‍ ഈ വൈദ്യശാലയുടെ പ്രശസ്തി നാടെങ്ങും പരത്തി.എഡിസണ്‍സ് വൈദ്യരുടെ മകനായ മനുവൈദ്യരാണ് ഇപ്പോള്‍ എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള മുഖ്യ കേന്ദ്രത്തിനു പുറമേ വൈദ്യശാലയ്ക്ക് കോട്ടയത്തും കോഴിക്കോട്ടും ശാഖകളുണ്ട്. മുഖ്യ കേന്ദ്രത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളും ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിവരെ കണ്‍സല്‍ട്ടേഷന്‍ സൗകര്യമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :