സെന്ട്രല് ബാങ്കില് 206 ഓഫീസര്
|
പോസ്റ്റ്‌കോഡ് 01-അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസര്‍ (ജെ.എം.ജി. സെ്‌കയില്‍ ഒന്ന്) 6 ഒഴിവുകള്‍
ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ആര്‍മിയില്‍ ക്യാപ്‌റ്റന്‍ പദവിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഥവാ തത്തുല്യയോഗ്യത. പ്രായം: 21-40., 10,000-18,240.
പോസ്റ്റ്‌കോഡ് നമ്പര്‍ 02: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍ (ജെ.എം.ജി.സെ്‌കയില്‍ രണ്ട്). 150 ഒഴിവുകള്‍.
യോഗ്യത: ബി.ഇ./ബി.ടെക്. (കമ്പ്യൂട്ടര്‍/ഐ.ടി./ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍) നാലുവര്‍ഷത്തെ ബി.എസ്‌സി. എന്‍ജിനിയറിങ് അല്ലെങ്കില്‍ എം.സി.എ.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അതല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടറില്‍ അംഗീകൃത ഡിപ്ലോമയും. ബാങ്കിന്റെ ഐ.ടി. വിഭാഗത്തില്‍ ഓഫീസറായി നാല് വര്‍ഷത്തെ പരിചയവും വേണം. പ്രായം:21-38, 13,820-19,920.
പോസ്റ്റ്‌കോഡ് നമ്പര്‍ 03: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍ (എം.എം.ജി. സെ്‌കയില്‍ മൂന്ന്) 50 ഒഴിവുകള്‍. പോസ്റ്റ് 02 ന് സമാനമായ യോഗ്യത. 18,240-22,280. പ്രായം: 25-42.
02, 03 തസ്‌തികകളില്‍ ഏതെങ്കിലും ഒന്നിലേക്കേ അപേക്ഷിക്കാവൂ. അപേക്ഷയ്‌ക്കൊപ്പം Central Bank of India Recruitment Officer 2008 എന്ന പേരിലെടുത്ത് മുംബൈയില്‍ മാറ്റാവുന്ന 300 രൂപയുടെ ഡി.ഡി. ( SC/ST/വികലാംഗര്‍ എന്നിവര്‍ക്ക് 75 രൂപ) അപേക്ഷയ്‌ക്കൊപ്പം വേണം.
ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ എട്ടിനകം അയയ്‌ക്കണം.
തുടര്‍ന്ന് ഇതിന്‍റെ പ്രിന്‍റൌട്ട് എടുത്ത് ഫോട്ടോപതിച്ച് കുറുകെ ഒപ്പിടണം. ഡി.ഡി., ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അയയ്‌ക്കണം. വിലാസം: Central Bank of India, Recruitment of Specialists Officers 2008, P.O. Box No.7452, Jogeswari (East), Mumbai400066.
വെബ്‌സൈറ്റ് : www.centralbankofIndia.co.in
