1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

സി.ആര്‍.പി.എഫില്‍ അവസരം

സിആര്പിഎഫ് അവസരം കോണ്സ്റ്റബിള്
PROPRO
കേന്ദ്ര റിസര്‍വ്‌ പൊലീസ്‌ സേന (സി.ആര്‍.പി.എഫ്‌)യിലെ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്‌തികയില്‍ കേരളത്തിലെ 124 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

121 ഒഴിവുകള്‍ (ജന.-29, എസ്‌.സി-11, എസ്‌.ടി-1, ഒ.ബി.സി-34, ബാക്ക്‌ലോഗ്‌-46 (എസ്‌.സി-13, ഒ.ബി.സി-33) പുരുഷന്മാര്‍ക്കും, മൂന്ന്‌ ഒഴിവുകള്‍ (ജന.-2, ഒ.ബി.സി-1) സ്‌ത്രീകള്‍ക്കുമാണ്‌. വിമുക്തഭടന്മാര്‍ക്ക്‌ നിയമാനുസൃത സംവരണമുണ്ട്‌. ശമ്പളം: 5200-20,200 രൂപ. പ്രായം: 2008 ഓഗസ്റ്റ് 1-ന്‌ 18-23 .

ഉയരം: പുരുഷന്മാര്‍ക്ക്‌ 170 സെ.മീ. (എസ്‌.ടി.ക്ക്‌ 162.5 സെ.മീ.), സ്‌ത്രീകള്‍ക്ക്‌ 157 സെ.മീ. (എസ്‌.ടി.ക്ക്‌ 150 സെ.മീ.). നെഞ്ചളവ്‌: പുരുഷന്മാര്‍ മാത്രം: 80-85 സെ.മീ., എസ്‌.ടി.ക്ക്‌ 76-81 സെ.മീ. തൂക്കം: പുരുഷന്മാര്‍ക്ക്‌ 52 കിലോ, സ്‌ത്രീകള്‍ക്ക്‌ 39.79 കിലോ. കാഴ്‌ച: 6/6, 6/9.
ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

കേരളത്തില്‍ കോഴിക്കോട്‌, പത്തനംതിട്ട എന്നിവിടങ്ങളിലാണ്‌ റിക്രൂട്ട്‌മെന്‍റ് കേന്ദ്രങ്ങള്‍. നവംബര്‍ 20 മുതല്‍ റിക്രൂട്ട്‌മെന്‍റ് നടപടികള്‍ ആരംഭിക്കും. 50 രൂപയാണ്‌ അപേക്ഷാഫീസ്‌ (എസ്‌.സി/എസ്‌.ടി.ക്കും വികലാംഗര്‍ക്കും ഫീസില്ല). The Addl. DIGP, Group Centre, CRPF, Pallipuram, Thiruvananthapuram എന്ന പേരില്‍ മാറാവുന്ന പോസ്റ്റല്‍ ഓര്‍ഡര്‍/ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌/ബാങ്കേഴ്‌സ്‌ ചെക്ക്‌ ആയാണ്‌ ഫീസ്‌ ഒടുക്കേണ്ടത്‌.

അപേക്ഷാഫോറവും അഡ്‌മിറ്റ്‌ കാര്‍ഡും പൂരിപ്പിച്ച്‌ ബന്ധപ്പെട്ട രേഖകള്‍ സഹിതം (ഫീസുള്‍പ്പെടെ) അപേക്ഷിക്കണം. അപേക്ഷ ഒക്ടോബര്‍ 29-നകം ലഭിക്കണം. വിലാസം: The Addl. DIGP, Group Centre, CRPF, Pallipuram, Thiruvananthapuram 695316 അപേക്ഷ അയക്കുന്ന കവറിനു പുറത്ത്‌ APPLICATION FOR THE POST OF CONSTABLE (GD) എന്ന്‌ രേഖപ്പെടുത്തിയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്‌: www.crpf.nic.in സന്ദര്‍ശിക്കുക.