കേന്ദ്രീയ വിദ്യാലയങ്ങളില്‍ അവസരം
|
അസിസ്റ്റന്റ് കമ്മീഷണര്‍ - മൂന്ന്, എജ്യുക്കേഷണല്‍ ഓഫീസര്‍ - ഏഴ്, പ്രിന്‍സിപ്പല്‍ - 47, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍ - ഒന്ന്, അസിസ്റ്റന്റ് - എട്ട്, ഹിന്ദി ട്രാന്‍സലേറ്റര്‍ - അഞ്ച്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ - ഏഴ്, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക് - 24, ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് 279 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സീരിയല്‍ നമ്പര്‍ 3. പ്രിന്‍സിപ്പല്‍ (PR) പോസ്റ്റ് കോഡ് -63. ഒഴിവുകള്‍: 47, ശമ്പളം: 10,000 - 15,200. പ്രായം: 35-50, യോഗ്യത: 45 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രിന്‍സിപ്പല്‍ / തത്തുല്യ യോഗ്യതയിലുള്ള പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
എല്‍.ഡി.ക്ലാര്‍ക്ക് (LDC) പോസ്റ്റ്-74. ഒഴിവുകള്‍ 279, ശമ്പളം : 3950-4590, പ്രായം 18-27, യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങില്‍ മിനിട്ടില്‍ 30 വാക്ക്, ഹിന്ദിക്കാര്‍ക്ക് മിനിട്ടില്‍ 25 വാക്ക് എന്നിങ്ങനെ ടൈപ്പ് ചെയ്യാനാവണം. ഹിന്ദിയില്‍ സമാന്യജ്ഞാനവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം.
2008 സപ്തംബര്‍ 23 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുക. ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയ്ക്കൊപ്പം വേണം. അപേക്ഷാ ഫീസ്: ഓഫീസര്‍ ഗ്രേഡിന് 500 രൂപ. നോണ്‍ ഓഫീഷ്യല്‍ / നോണ്‍ ടീച്ചിങ് ഗ്രേഡുകള്‍ക്ക് 400 രൂപ. എസ്.സി. / എസ്.ടി. / വികലാംഗര്‍ / വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല.
Kendriya Vidyalaya Sangathan എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാനാവുംവിധമാണ് ഡി.ഡി.യായി ഫീസൊടുക്കേണ്ടത്. ഒരോ തസ്തികയ്ക്കും വെവ്വേറെ ഡി.ഡി.വേണം. അപേക്ഷകള്‍ സാധാരണ തപാലില്‍ സപ്തംബര്‍ 23നകം ലഭിക്കണം.
വിലാസം: Kendriya Vidyalaya Sangathan, P.O.Box 4624, Post Office Hauz Khas, New Delhi 110016.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.KVSangathan.nic.in സന്ദര്‍ശിക്കുക.
