കെല്‍ട്രോണ്‍ ജോബ്‌ ഫെയര്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 26 ജനുവരി 2010 (17:41 IST)
കെല്‍ട്രോണും പി എ അസീസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്‍ഡ് ടെക്നോളജിയും തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ്‌ കോളേജും സംയുക്തമായി പ്രമുഖ ഐ ടി, ഐ ടി ഇ എസ്‌, ബാങ്കിങ്‌, ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളെ പങ്കെടുപ്പിച്ച്‌ തിരുവനന്തപുരം വഴുതക്കാട്‌ ഗവണ്‍മെന്‍റ് വിമന്‍സ്‌ കോളേജില്‍ ജനുവരി 30ന്‌ രാവിലെ 10 മണിക്ക്‌ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കും.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്‌ കമ്പനികള്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുടെ നിരവധി ഒഴിവുകളിലേക്ക് നടത്തുന്ന തൊഴില്‍ മേളയില്‍ ബിരുദം, ഡിപ്ലോമ, ബി ടെക്‌, എം സി എ കഴിഞ്ഞവര്‍ക്ക്‌ പങ്കെടുക്കാം. ഫോണ്‍: 0471-4012273.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :