കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
കവിതയും, നാടകവും ഒക്കെ പഠിപ്പിക്കുമ്പോള്‍ നമ്മളെ ആ ലോകത്തേക്ക് കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയുന്ന അധ്യാപകരാവണം. രണ്ടോ, മൂന്നോ അധ്യപകര്‍ കാണും എക്‌സ്‌ട്രാ ഓര്‍ഡിനറി അധ്യാപകരായി. ബാക്കിയുള്ളവര്‍ ക്ലാസില്‍ വന്ന് എന്തെങ്കിലും പറഞ്ഞങ്ങ് പോകും. നരേന്ദ്രന്‍ എന്ന യുവാവ് ശ്രീരാമകൃഷ്‌ണ പരമഹംസരെപ്പറ്റി അറിയുന്നത് തന്‍റെ ഗുരുവില്‍ നിന്നാണ്. ആ ഗുരു നരേന്ദ്രനോട് പരമഹംസരെപ്പറ്റി പറഞ്ഞു കൊടുത്തതിനാലാണ് നമുക്കൊരു സ്വാമി വിവേകാനന്ദനെ ലഭിച്ചത്.

ഇന്നത്തെ യുവത്വത്തിന് സാമൂഹിക പ്രതിബദ്ധത കുറഞ്ഞു വരികയാണെന്ന് ആരോപണമുണ്ടല്ലോ?

ഇന്നത്തെ യുവത്വം ഒന്നും അറിയുന്നില്ല. ഒരു പിക്‌നിക് പോലെ എല്ലാം വളരെ ജോളിയാക്കി മടങ്ങുന്നവരാണ് പലരും. ആരെയും, തിരിച്ചറിയുന്നില്ല, തിരിച്ചറിയാന്‍ ആരും സഹായിക്കുന്നില്ല എന്നതാണ് വസ്‌തുത. നമ്മുടെ കണ്ണ് എപ്പോഴും തുറന്നിരിക്കണം. വീട്ടിലാണെങ്കില്‍ അച്‌ഛനും അമ്മയും, വിദ്യാലയങ്ങളിലാണെങ്കില്‍ അധ്യാപകര്‍ ഈ കണ്ണ് തുറക്കാന്‍ സഹായിക്കണം.

സ്വവര്‍ഗരതി ഡല്‍ഹി ഹൈക്കോടതി നിയമവിധേയമാക്കിയല്ലോ. ഇതു കൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?

ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യം സമൂഹത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല. ഇങ്ങനെയുള്ള ഒരുപാട് പേരുണ്ടെന്നും അവരെ ലക്‌ഷ്യമാക്കി കൊണ്ടാണ് നിയമമെന്നുമൊക്കെ വാദിക്കുന്നുണ്ട്. പക്ഷേ, എനിക്ക് ഫീല്‍ ചെയ്തിരിക്കുന്നത് ഇത് സമൂഹത്തില്‍ അരാജകമായ ഒരു അവസ്ഥ സൃഷ്‌ടിക്കുമെന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :