കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
പിന്നെ ഓണാഘോഷം എന്നൊക്കെ പറഞ്ഞ് വര്‍ണ ബള്‍ബുകള്‍ തൂക്കിയാല്‍ നമുക്ക് സന്തോഷം വരുമോ? കുറേ ഫണ്ടുകള്‍ ചെലവഴിച്ചാല്‍ നമുക്ക് സന്തോഷം വരുമോ? നമുക്കൊക്കെ രോഗം വരുമ്പോള്‍ ചികിത്സിക്കാന്‍ കഴിയുന്നത് കൊണ്ട് നമ്മളിതൊന്നും അറിയുന്നില്ല, പക്ഷേ, എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല. ആര്‍ഭാടമായി ഓണാഘോഷം നടത്തുന്നതിനോട് വിയോജിപ്പ് ആണ്. മറ്റുള്ളവരെ സഹായിച്ച് വേണം നാം ഓണം ആഘോഷിക്കാന്‍.

ആര്യയുടെ കവിതയില്‍ കൂടുതലായും കാണുന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളാണല്ലോ?

മുത്തങ്ങ വെടിവയ്‌പ് ഉണ്ടായ സമയം. അച്‌ഛനും, അമ്മയും, സൂര്യയും ഞാനും കൂടി അവിടെ പോയി. അവിടെ ജ്യോതി എന്നു പറയുന്ന ആളുടെ വീട് കണ്ടു. മണ്ണ് കൊണ്ടുണ്ടാക്കിയ വീടാണ്. അയാള്‍ക്ക് പ്രായമായ ഒരമ്മയുണ്ട്. ഭാര്യ മരിച്ചു പോയി. ഒരു മകള്‍ക്ക് ബുദ്ധിസ്ഥിരതയില്ല. ആ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി ഞങ്ങള്‍ അവിടെ നിന്നു. പക്ഷേ, അവരാരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. വീടിന്‍റെ പുറകിലേക്ക് അവര്‍ പോയി. അത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവര്‍ കാടിന്‍റെ മക്കളായി, കാടിന്‍റെ ഉള്ളിലേക്ക് പോകുകയായിരുന്നു.

പിന്നെ ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രകൃതി മൈതാനില്‍ എല്ലാ കൊല്ലവും നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഫെയറില്‍ ഡാന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോയി. സര്‍ക്കാര്‍ അതിഥിയായതുകൊണ്ട് കേരള ഹൌസിലായിരുന്നു താമസം. പ്രോഗ്രാം കഴിഞ്ഞ ഞങ്ങള്‍ താജ്‌മഹല്‍ കാണാന്‍ പോയി. അപ്പോള്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിന്‍റെ സമീപത്ത് ഒരു ചേരിയായിരുന്നു. തിരിച്ചു പോന്നപ്പോള്‍ മനസ്സില്‍ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുണി കൊണ്ട് മറച്ചിരിക്കുന്ന വീടുകള്‍, വസ്ത്രം ധരിക്കാനില്ലാത്ത കുട്ടികള്‍, അഴുക്കുചാലിന് അപ്പുറത്ത് മതില്‍. അതിലാണ് അവരുടെ ദൈവം. അതിന്‍റെ തൊട്ടപ്പുറത്ത് കുട്ടികള്‍ കളിക്കുകയാണ്. തിരിച്ചു വന്നാല്‍ ഇതിനെക്കുറിച്ച് കവിതയൊന്നും എഴുതിയെന്ന് വരില്ല. ഇതൊക്കെ മറ്റെന്തെങ്കിലുമായിട്ട് മനസ്സില്‍ കിടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :