മഴക്കെടുതി: അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (14:52 IST)
PTI
PTI
കാലവര്‍ഷക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

സംസ്ഥാന റവന്യൂമന്ത്രി കെ പി രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമാനദണ്ഡങ്ങള്‍ തിരുത്താന്‍ ഉടന്‍ സാധിക്കില്ല. എങ്കിലും, കേരളത്തിന്‌ പ്രത്യേക പരിഗണന നല്‍കാന്‍ ആവശ്യപ്പെടുമെന്ന്‌ വയലാര്‍ രവി അറിയിച്ചു.

മഴക്കെടുതികളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ നിവേദനത്തിന്‍റെ പകര്‍പ്പും, പ്രകൃതി ദുരന്തങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്ന പോസ്റ്ററുകളും കേരളത്തില്‍ നിന്നുള്ള സംഘം വയലാര്‍ രവിക്കു കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :