കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
ഇതുവരെ എഴുതിയിട്ടുള്ള കവിതകളില്‍ ഏറ്റവും പ്രിയപ്പെട്ടത്?

എല്ലാ കവിതകളും ഇഷ്‌ടമാണ്. ഏറ്റവും കൂടുതല്‍ വേദികളില്‍ ഞാന്‍ പാടിയിട്ടുള്ളത് ‘ലിപി’ എന്ന കവിതയാണ്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് മലയാളത്തെക്കുറിച്ച് എഴുതിയ കവിതയാണ്.

കലാലയ പ്രണയങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുകയണെന്ന് ആരോപണങ്ങളുണ്ടല്ലോ? ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ടോ?

ഇത് വ്യക്തിപരമായ കാര്യമാണ്. ഉള്‍ക്കാഴ്‌ചയും, കാഴ്‌ചപ്പാടുമുള്ള കുട്ടികള്‍ക്ക് പ്രണയത്തെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. ക്യാംപസുകളില്‍ പ്രണയങ്ങളുണ്ട്. പക്ഷേ, ജീവിതത്തെ സാരമായി കാണുന്നവര്‍ കുറഞ്ഞു വരികയാണ്. കുട്ടികള്‍ ലൈറ്റായി, ലൈറ്റായി വന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഇവരൊക്കെ നന്നായി പഠിക്കുന്നവരാണ്. ഏതു ക്യാംപസിലും, എക്‌സ്‌ട്രാ ഓര്‍ഡിനറി ആയിട്ടുള്ള കുറച്ച് കുട്ടികള്‍ ഉണ്ടാകും.

ആര്യയ്ക്ക് പ്രണയമുണ്ടോ?

ഉണ്ടെന്ന് വിശ്വസിക്കാ‍നാണ് എനിക്കിഷ്‌ടം.

(കവി പി കെ ഗോപിയുടെയും, വീട്ടമ്മയായ കോമളയുടെയും മകളായ ആര്യ യുവകവയിത്രികളില്‍ ഇടമുറപ്പിച്ച പ്രതിഭയാണ്. കോഴിക്കോട് ദേവഗിരി കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. ബി എയ്ക്ക് സര്‍വകലാശാലയിലെ മൂന്നാം റാങ്ക് ജേതാവായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാ‍ലയുടെ ബി-സോണ്‍, ഇന്‍റര്‍സോണ്‍ വേദികളിലെ സ്ഥിരം കവിതാസാന്നിധ്യമായിരുന്നു ആര്യ. ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ ആര്യയെ തേടിയെത്തിട്ടുണ്ട്. കക്കാട് അവാര്‍ഡ്, കുമാരന്‍ മാഷ് അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, മാധ്യമം-വെളിച്ചം അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :