കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
പിന്നെ ചെറുപ്പം മുതലേ ‘അച്‌ഛനെ പോലെയാകണം’ എന്നായിരുന്നു എന്‍റെ ആഗ്രഹം. ചെറുപ്പത്തിലെ എന്നെയും, അനിയത്തി (സൂര്യ ഗോപി, യുവകഥാകാരി)യെയും അച്‌ഛന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൊണ്ടുപോകുമായിരുന്നു. നമ്മള്‍ പ്രോഗ്രാമിന് ചെല്ലുമ്പോള്‍ ബഹളമയമായ ഒരു സദസ്സിനെയായിരിക്കും കാണാന്‍ കഴിയുക. പക്ഷേ, അച്‌ഛന്‍ വേദിയില്‍ കയറി കവിത ചൊല്ലുമ്പോള്‍ സദസ്സ് ശാന്തമാകും. അന്ന് ഞാന്‍ വിചാരിച്ചിരുന്നു, അച്‌ഛനെ പോലെയാകണം എന്ന്. അച്‌ഛനാണ്, എന്‍റെ റോള്‍ മോഡല്‍. എന്‍റെ എല്ലാം.

യാതൊരുവിധ നിര്‍ബന്ധങ്ങളും അച്‌ഛനില്ല. എഴുത്തിലായാലും, പഠനത്തിലായാലും, ജീവിതത്തിലായാലും. എഴുതുന്ന ചില കവിതകള്‍ അച്‌ഛനെ കാണിക്കാന്‍ എനിക്ക് മനസു വരില്ല. അച്‌ഛനെ കാണിക്കാതെ തന്നെ ഞാനത് അയച്ചുകൊടുക്കും. പക്ഷേ, അച്‌ഛന് പരിഭവം ഉണ്ടാകാറില്ല. നല്ല സപ്പോര്‍ട്ടീവ് ആണ് അച്‌ഛന്‍. പ്ലസ് ടു സമയത്ത് എല്ലാ കൂട്ടുകാരും, എന്‍ട്രെന്‍സ് കോച്ചിംഗിന് പോകുമായിരുന്നു. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുമതി നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് കോച്ചിംഗ് മടുത്തപ്പോള്‍ ഞാന്‍ പരിപാടി നിര്‍ത്തി. പ്ലസ് ടു കഴിഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം എഞ്ചിനീയറിംഗിന്‍റെയും, മെഡിസിന്‍റെയും വഴിയേ പോയി. എനിക്ക് ലിറ്ററേച്ചര്‍ മതിയെന്ന് അച്‌ഛനോട് പറഞ്ഞു. അച്‌ഛന്‍ സമ്മതിച്ചു.

അഞ്ചു വര്‍ഷത്തെ കലാലയ ജീവിതം കഴിഞ്ഞല്ലോ? പിന്തിരിഞ്ഞു നോക്കുമ്പോള്‍ കലാലയ ജീവിതവും എഴുത്തും എങ്ങനെ കാണുന്നു?

വായിക്കുന്ന കഥകളിലൊക്കെ എനര്‍ജിയുള്ള ക്യാംപസ് ലൈഫ് ആയിരിക്കും. പക്ഷേ, കവിത ഒക്കെ തീവ്രതയോടെ വായിച്ചിരുന്നത് കഴിഞ്ഞു പോയ തലമുറയായിരുന്നു. കവിതകള്‍ ഒക്കെ അതിന്‍റെ തീവ്രത ഉള്‍ക്കൊണ്ട് വായിക്കുന്ന ഒന്നോ, രണ്ടോ കുട്ടികള്‍ മാത്രമേ എന്‍റെ ക്ലാസിലുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ടാമത്തെ ബുക്ക് ഡിസി ബുക്സ് ആയിരുന്നു പ്രസിദ്ധീകരിച്ചത്. ക്ലാസിലെല്ലാവര്‍ക്കും ഭയങ്കര സന്തോഷമായിരുന്നു. നോട്ടീസ് ബോര്‍ഡിലൊക്കെ വാര്‍ത്ത ഇട്ടു. പക്ഷേ, എന്‍റെ കൂട്ടുകാരില്‍ എത്ര പേര്‍ ഈ കവിത വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :