കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
എഴുത്തുകാരനായ പിതാവില്‍ നിന്ന് എഴുത്തുകാരിയായ മകളിലേക്കുള്ള ദൂരം എങ്ങനെ നോക്കി കാണുന്നു?

ഫ്രീഡം. അച്‌ഛന്‍ എനിക്ക് തന്ന സ്വാതന്ത്ര്യം. അച്‌ഛന്‍ എനിക്ക് തരുന്ന ഫ്രീഡം എന്നെ ഞാനായി തന്നെ നിര്‍ത്താന്‍ കഴിയുന്നു. പക്ഷേ, അച്‌ഛന്‍റെ മുന്നിലെത്തുമ്പോള്‍ ഞാന്‍ വീണ്ടും കൊച്ചു കുട്ടിയാകും. അച്‌ഛന്‍ തരുന്ന ഫ്രീഡമാണ് ഞാനും അച്‌ഛനും തമ്മിലുള്ള അകലം. അകലെയായിരിക്കുമ്പോഴും, അടുത്തായിരിക്കുമ്പോഴും അത് അങ്ങനെ തന്നെയാണ്

ആര്യയ്ക്ക് പ്രിയപ്പെട്ട അഞ്ച് എഴുത്തുകാര്‍ ആരെല്ലാമാണ്?

ഇഷ്‌ടമുള്ള അഞ്ചു പേരെ പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇഷ്‌ടമുള്ളവര്‍ അഞ്ചു പേരില്‍ കൂടുതലുണ്ടാകും. നമ്മള്‍ ഇഷ്‌ടപ്പെടുന്നവരുടെ കൃതികളല്ലേ നമ്മള്‍ വായിക്കുക. സുഗതകുമാരി ടീച്ചറെയും, ഒ എന്‍ വി സാറിനെയും വളരെ ഇഷ്‌ടമാണ്. ചെറുതായിരിക്കുമ്പോള്‍ തന്നെ സുഗതകുമാരി ടീച്ചറെയും, ഒ എന്‍ വി സാറിനെയും വ്യക്തിപരമായി അറിയാമായിരുന്നു. കോഴിക്കോട് അവര്‍ എന്തെങ്കിലും പരിപാടികള്‍ക്കായി വരുമ്പോള്‍ അച്‌ഛനുമായുള്ള സൌഹൃദം ഉള്ളതു കൊണ്ട് വീട്ടില്‍ വരുമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ അവരെ അറിയാമായിരുന്നതു കൊണ്ട് കൂടിയായിരിക്കാം അവരോട് കൂടുതലായി ഒരിഷ്‌ടം.

എനിക്ക് തോന്നിയിട്ടുണ്ട് സാഹിത്യം നന്നായി മനസ്സിലാക്കി പഠിക്കണമെങ്കില്‍ ഡിഗ്രി പഠിക്കുന്നതിനേക്കാള്‍ നല്ലത് പിജി പഠിക്കുന്നതാണെന്ന്. കുറേക്കൂടി പരന്ന വായന നമുക്ക് ഇതില്‍ നിന്ന് ലഭ്യമാണ്. ടി എസ് എലിയട്ടിന്‍റെ ‘ദി വെയ്‌സ്റ്റ് ലാന്‍ഡ്’ വളരെ ഇഷ്‌ടപ്പെട്ട കവിതയാണ്. ഇന്ദിര ഗോസ്വാമിയെ വളരെ ഇഷ്‌ടമാണ്. അവരുടെ ആത്‌മകഥ ‘അപൂര്‍ണമായ ആത്മകഥ’ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വായിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളെ തരണം ചെയ്ത് വളര്‍ന്ന അവര്‍ ജെ എന്‍ യുവിലെ റീഡറായി. ആദ്യം അവരുടെ ആത്‌മകഥ വായിച്ചപ്പോള്‍ അതിലെ ഭാഷ ആയിരുന്നു എന്നെ ആകര്‍ഷിച്ചത്. വലുതാകുമ്പോള്‍ എനിക്കും ഇങ്ങനെയൊക്കെ എഴുതണം എന്ന് അന്ന് വിചാരിച്ചിരുന്നു. മുതിര്‍ന്നതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ ആ ആത്‌മകഥ വായിച്ചു. പക്ഷേ, അപ്പോള്‍ കുറേക്കൂടി റിയലിസ്റ്റിക്കായി അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :