സാമ്പാര്‍

Saambar
FILEFILE
ചേരുവകള്‍

തുവരപ്പരിപ്പ് - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
ചുവന്നുള്ളി - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുരിങ്ങയ്ക്ക - 5 കഷ്ണങ്ങള്‍
ഉരുളക്കിഴങ്ങ് - 250 ഗ്രാം (കഷണങ്ങളാക്കിയത്)
കത്തിരിക്ക - മൂന്നെണ്ണം (കഷണങ്ങളാക്കിയത്)
വെള്ളരിക്ക -1/4 കപ്പ് (കഷണങ്ങളാക്കിയത്)
വെണ്ടയ്ക്ക - 50 ഗ്രാം
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഉലുവപ്പൊടി - 1 ടീസ്പൂണ്‍
കായം പൊടിച്ചത് - അര ടീസ്പൂണ്‍
വാളന്‍ പുളി - ഒരു ചെറുനാരങ്ങാവലിപ്പം
കടുക്,വറ്റല്‍ മുളക് - താളിക്കാന്‍
കറിവേപ്പില
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം: പരിപ്പും ചുവന്നുള്ളിയും പച്ചമുളക് കീറിയതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. പിന്നീട് പച്ചക്കറികളരിഞ്ഞത് വേവിച്ച് പകുതിയാകുന്പോള്‍ മലി,്ളപ്പൊടി, മുളക്പൊടി, ഉപ്പ് , കായം, ഉലുവ എന്നിവ ചേര്‍ക്കുക. വെന്തു കഴിയുന്പോള്‍ പരിപ്പ് ചേര്‍ത്ത് ഒന്നു കൂടി തിളപ്പിയ്ക്കുക. തിള വരുന്നതിന് മുന്‍പ് വാളന്‍പുളി പിഴിഞ്ഞത് കൂടി ചേര്‍ക്കുക. തക്കാളി ഇഷ്ടമാണെങ്കില്‍ ചീനച്ചിട്ടിയിലിട്ട് വാട്ടിയശേഷം ചേര്‍ക്കുക. കടുക് തിളപ്പിച്ചൊഴിക്കുക.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :