ശ്രീപത്മനാഭന് ഓണ വില്ലൊരുങ്ങി
തിരുവോണ ദിനത്തില്‍ ശ്രീപത്മനാഭ സ്വാമിക്ക് കാഴ്ച വയ്ക്കാനുള്ള ഓണ വില്ല് തയാറാകുന്നു. മഹാവിഷ്ണുവിന്‍റെ അവതാരങ്ങള്‍ ആലേഖനം ചെയ്ത ഓണ വില്ല് മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ അന്തിമ മിനുക്ക് പണിയിലാണ്.
ഭഗവാന് ചാര്‍ത്തിയ വില്ല് ചതയം നാളില്‍ ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്കയി നല്‍കും ഇതിനായി 1000 രൂപ മുന്‍കൂട്ടി അടച്ച് രസീതാക്കണം. ചതയത്തിനാണ് വില്ല് നല്‍കുക
തിരുവോണ ദിനത്തില്‍ ശ്രീ പത്മനാഭ സ്വാമിക്ക് ഓണ വില്ല് സമര്‍പ്പിക്കുക എന്ന ചടങ്ങ് വര്‍ഷങ്ങളോളം പഴക്കമുള്ളതാണ്. കൊല്ല വര്‍ഷം 677 ലാണ് ഈ ചടങ്ങ് പുനരാരംഭിച്ചതെന്ന് തിരുവിതാംകൂറിന്‍റെ ചരിത്രം പറയുന്നു. മഹാവിഷ്ണുവിന്‍റെ വാമനാവതാരവും മഹാബലിയുമായി ബന്ധപ്പെട്ടാണ് ഓണവില്ലിന്‍റെ ഐതീഹ്യം.
തന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തവേ വാമനനോട് വിഷ്ണുഭഗവാന്‍റെ തുടര്‍ന്നുള്ള അവതാരങ്ങള്‍ കാണാനുള്ള ആഗ്രഹം മാഹാബലി പ്രകടിപ്പിച്ചുവത്രെ. ആഗ്രഹം സാധിക്കാനായി വാമനന്‍ വിശ്വകര്‍മ്മാവിനോട് ദശാവതാരങ്ങള്‍ വരച്ചു ചേര്‍ത്ത ഓണവില്ലൊരുക്കി മഹാബലിക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഐതീഹ്യം.
കഠിനമായ വ്രതാനുഷ്ടാനങ്ങളോടെയാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. മിഥുന മാസം മുതല്‍ തന്നെ ഓണവില്ല് നിര്‍മ്മാണം ആരംഭിക്കും. മഞ്ഞക്കടമ്പ്, മഹാഗണി തുടങ്ങിയ ദേവവൃക്ഷങ്ങളുടെ തടിയാണ് ഓണവില്ലിനായി തെരഞ്ഞെടുക്കുന്നത്.
പല വലിപ്പത്തിലുള്ള നാല് തരം വില്ലുകളാണ് നിര്‍മ്മിക്കുന്നത്. ഇവയില്‍ അനന്തശയനം, ദശാവതാരം, ശ്രീരാമചരിത്രം, ശ്രീകൃഷ്ണ ചരിത്രം എന്നിവയിലെ പ്രധാന സംഭവങ്ങള്‍ ചിത്രീകരിക്കും. പഞ്ച വര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ചിത്രമെഴുത്ത്. പ്രകൃതിദത്തമായ വസ്തുക്കളെ ഇതിനായി ഉപയോഗിക്കൂ.
ചിങ്ങമാസത്തിലെ തിരുവോണ ദിവസം വില്ലുമായി ക്ഷേത്ത്രിലെത്തുന്ന ശില്‍പ്പികളെ മേല്‍ശാന്തി ഓണക്കോടി നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്ര മണ്ഡപത്തിലെ പള്ളി പലകയില്‍ വയ്ക്കുന്ന വില്ലുകള്‍ പൂജയ്ക്ക് ശേഷം ഓരോ ദേവന്മാരുടെ മുന്നില്‍ അര്‍പ്പിക്കും.
ശ്രീപത്മനാഭന്‍റെ രൂപം വരച്ച വലിയ വില്ല് ശ്രീകോവിലില്‍ ഭഗവാന്‍റെ ഉദരഭാഗത്തായി വയ്ക്കും. മൂന്നു ദിവസം ഈ വില്ല് ഇങ്ങനെ തന്നെ സൂക്ഷിക്കും. തിരുവോണ ദിവസം ആദ്യം ഭഗവാനെ ദര്‍ശിക്കുന്നതും ഈ ശില്‍പ്പികളാണ്.
പാരമ്പര്യമായി വില്ലുണ്ടാക്കാനുള്ള അവകാശം മേലാറന്നൂര്‍ വിളയില്‍ വീട്ടിലെ ആണ്‍തരികള്‍ക്കാണ്. ക്ഷേത്ര ശില്‍പ്പി കൂടിയായ സുദര്‍ശന്‍, ബിന്‍കുമാര്‍, ഉമേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഓണവില്ലൊരുങ്ങുന്നത്.