1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

സലാസി അവസാന അങ്കത്തിന്

സലാസി അവസാന അങ്കത്തിന്
PROPRO
ദീര്‍ഘദൂര ഓട്ടത്തില്‍ ഗെബ്രിസെലാസി ചരിത്രമാണ്. രണ്ട് ഒളിമ്പിക് സ്വര്‍ണ്ണം, നാല് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം, നാല് ഇണ്ഡോര്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം രണ്ട് വെള്ളി, ഒരു വെങ്കലം സലാസിയുടെ നേട്ടങ്ങള്‍ നീളുകയാണ്. ദീര്‍ഘ ദൂരത്തെ പ്രണയിക്കുന്ന സലാസിയുടെ കരിയറിലെ മിക്കവാറും അവസാനത്തെ ഒളിമ്പിക്‍സാകും ബീജിംഗിലേതും.

അത്‌ലറ്റിക്‍സില്‍ കായിക പാരമ്പര്യമുള്ള എത്യോപ്യന്‍ ടീമിലെ പരിചയ സമ്പന്നനാണ് 35 കാരനായ സലാസി. കെനെനീസ ബെക്കെലെലിയെ പോലെയുള്ള യുവതാരങ്ങള്‍ക്കൊപ്പം സ്വര്‍ണ്ണ പ്രതീക്ഷയിലേക്ക് സലാസിയെ ഉയര്‍ത്തുന്നത് ഈ പരിചയ സമ്പന്നതയാണ്. എന്നാല്‍ തന്‍റെ സ്പെഷ്യല്‍ ഇവന്‍റായ മാരത്തോണില്‍ സലാസി ബീജിംഗില്‍ മത്സരിക്കാനില്ല.

ദീര്‍ഘ ദൂര ഓട്ടത്തില്‍ 25 തവണ ലോക റെക്കോഡ് തികച്ച സലാസി ദീര്‍ഘ ദൂര ഓട്ടത്തിലെ ഇതിഹാസമാണ്. ബീജിംഗിലെ പൊടിപടലം ഉയര്‍ത്തുന്ന ആരോഗ്യഭീതിയാണ് ആസ്മ ആക്രമണമുള്ള സലാസിയെ ബീജിംഗിലെ മാരത്തോണില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. 1992 സോളില്‍ നടന്ന യൂത്ത് ചാമ്പ്യന്‍ഷിപ്പ് മുതല്‍ ദീര്‍ദൂര മത്സരങ്ങളിലെ സ്ഥിരം ജേതാവായി മാറിയ സലാസിയുടെ വിരമിക്കല്‍ മത്സരങ്ങളും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വച്ചാകുന്നത് വിധിയാകും.

ദിനം പ്രതി 10 കിലോ മീറ്റര്‍ ഓടിയായിരുന്നു സലാസി കുട്ടിയായിരിക്കുമ്പോള്‍ സ്കൂളില്‍ പോയിരുന്നത്. പുസ്തക കെട്ടുകള്‍ മാറത്തടുക്കി 10 കിലോമീറ്റര്‍ രാവിലെയും വൈകുട്ടും ഓടുന്ന സെലാസിയെയുടെ കാലുകള്‍ക്ക് ബലം വന്നതും ദീര്‍ഘദൂരം ഓടുന്നതില്‍ മികവുണ്ടായതും ഈ തഴക്കവും പഴക്കവുമായിരുന്നു.

ആര്‍ജ്ജിച്ചെടുത്ത കാലുകളുടെ ശക്തിയും ശരീരത്തിന്‍റെ ആക്കവും 1992 ല്‍ നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വച്ചായിരുന്നു സലാസി ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തത് പിന്നീട് നടന്നതെല്ലാം ചരിത്രം. അന്ന് 5000 മീറ്ററിലും 10000 മീറ്ററിലും ജയിച്ച സലാസി ഓടിക്കയറിയത് മാരത്തോണ്‍ ചരിത്രത്തിലേക്കായിരുന്നു.

അതിന്‍റെ പിറ്റെ വര്‍ഷം മുതല്‍ തുടര്‍ച്ചയയി നാല് ലോക മീറ്റുകളിലാണ് 10000 മീറ്ററില്‍ സലാസി സ്വര്‍ണ്ണം നേടിയത്. രണ്ട് ഒളിമ്പിക് നാല് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം, രണ്ട് വെള്ളി, ഒരു വെങ്കലം. ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണ്ണം 1995 ല്‍ നെതര്‍ലന്‍ഡിലെ ഹെംഗെലോയില്‍ നടന്ന മീറ്റില്‍ 1000 ലോക റെക്കോഡ് ഇട്ടു. 26:43.53 സെക്കന്‍ഡില്‍. അതേ മീറ്റില്‍ തന്നെ 5000 മീറ്ററില്‍ 12:44.39 മീറ്ററിലും റെക്കോഡ് തികച്ചു.
About Writer
WEBDUNIA