1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മാംസാഹാരം
  6. ഫ്രൈഡ് മട്ടണ്‍

How to Make Tasteful Fried Mutton | ഫ്രൈഡ് മട്ടണ്‍

പാചകം
ചേരുവകള്‍

ആട്ടിറച്ചി - അര കിലോ
കുരുമുളകു പൊടി - കാല്‍ ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി - അര ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഇഞ്ചി അരച്ചത് - ഒരു കഷണത്തിന്‍റെ
വെളുത്തുള്ളി അരച്ചത് - അഞ്ച് അല്ലിയുടെ
എണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇറച്ചി കനം കുറച്ച് നീളത്തിലുള്ള കഷണങ്ങളാക്കുക. ഇറച്ചി കഷണം, പകുതി വേവാകുന്നതു വരെ വേവിക്കണം. പിന്നീട് ബാക്കി ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വെയ്ക്കുക. തുടര്‍ന്ന്, ചൂടായ പാത്രത്തില്‍ എണ്ണയൊഴിച്ച് ഇറച്ചി പാകമാക്കിയെടുക്കുക.
About Writer
WEBDUNIA