ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നിഹാരിക കെ.എസ്| Last Modified ശനി, 26 ഏപ്രില്‍ 2025 (17:05 IST)
ചോറിന്റെ കൂടെ ഒരു കഷ്ണം മീൻ പൊരിച്ചത് ഉണ്ടെങ്കിൽ മലയാളിക്ക് വയറുനിറച്ച് ചോറുണ്ണാൻ വേറൊന്നും വേണ്ട. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക്, അയഡിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി മീനിൽ അടങ്ങിയിട്ടുണ്ട്. പലതരത്തിൽ നാം മീൻ പാകം ചെയ്യാറുണ്ട്. പല രീതിയിൽ പൊരിക്കുകയും ചെയ്യും. എന്നാൽ മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീനിന് രുചി കൂടണമെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യണം.

*ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി എന്നിവ മീനിൽ ചേർത്ത് പിടിപ്പിക്കുക

* പൊരിക്കേണ്ട മീൻ കത്തി കൊണ്ട് വരഞ്ഞ് വേണം മസാല ചേർക്കാൻ

* 30 മിനിറ്റ് നേരം മസാല പുരട്ടിയ മീൻ മാറ്റിവെയ്ക്കുക

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവയും ഇഷ്ടത്തിനനുസരിച്ച് ചേർക്കാം

*" മീൻ പൊരിക്കാൻ വെളിച്ചെണ്ണയാണ് കൂടുതൽ നല്ലത്

* മീൻ പൊരിക്കുന്ന സമയത്ത് ആദ്യം കുറച്ച് കറിവേപ്പില ഇടുന്നത് നല്ലതാണ്

* മസാലയ്‌ക്കൊപ്പം വിനാഗിരിയും ചേർക്കാവുന്നത്.

* മീൻ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കൻഡുകൾ മൂടി വെയ്ക്കുക

* മൂടി വെച്ചാൽ മീൻ പെട്ടന്ന് വേവാൻ സഹായിക്കും.

* ലോ ഫ്‌ളെയ്മിൽ ഇട്ട് വേണം മീൻ എപ്പോഴും വേവിക്കാൻ

* മീനിന്റെ ഉൾഭാഗം വെന്തുകഴിഞ്ഞാൽ ഗ്യാസ് ഓഫാക്കാവുന്നതാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :