ദിവസവും മീന്‍ വറുത്തത് കഴിക്കരുത് !

മീന്‍ വറുത്തെടുക്കാന്‍ ധാരാളം എണ്ണ ആവശ്യമാണ്

രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (15:48 IST)

മീന്‍ ആരോഗ്യത്തിനു ഏറെ ഗുണം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. എന്നാല്‍ ദിവസവും മീന്‍ വറുത്തത് കഴിക്കുന്നത് അത്ര നല്ലതല്ല. എണ്ണയില്‍ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ അമിതമായാല്‍ ആപത്താണ്.

മീന്‍ വറുത്തെടുക്കാന്‍ ധാരാളം എണ്ണ ആവശ്യമാണ്. ദിവസവും മീന്‍ വറുത്തത് കഴിക്കുമ്പോള്‍ ഈ എണ്ണ കൂടിയാണ് നിങ്ങളുടെ ശരീരത്തില്‍ എത്തുന്നത്. കറി വെച്ച മത്സ്യത്തേക്കാള്‍ കലോറി കൂടുതല്‍ ആയിരിക്കും പൊരിച്ച മീനില്‍. അമിതമായി മീന്‍ വറുത്തത് കഴിച്ചാല്‍ ശരീരഭാരം കൂടുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും. എണ്ണയില്‍ മീന്‍ വറുക്കുമ്പോള്‍ അതില്‍ കൊഴുപ്പും കൂടുതലാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പരമാവധി മീന്‍ കറിവെച്ച് കഴിക്കണം.

മാത്രമല്ല മീന്‍ വറുക്കുമ്പോള്‍ അധികം മൊരിയാന്‍ അനുവദിക്കരുത്. കൂടുതല്‍ നേരം ഗ്യാസില്‍ വയ്ക്കുമ്പോള്‍ അത്രയും എണ്ണ മീനിലേക്ക് എത്തും. മീനിന്റെ ഉള്‍ഭാഗം വെന്തുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കാവുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :