ഫിഷ് ഫ്രൈ കൂടുതല്‍ രുചികരമാകാനുള്ള ടിപ്‌സ്; വീട്ടില്‍ പരീക്ഷിച്ചു നോക്കൂ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്

രേണുക വേണു| Last Modified തിങ്കള്‍, 20 ജനുവരി 2025 (10:13 IST)

ഒരു കഷ്ണം മീന്‍ പൊരിച്ചത് ഉണ്ടെങ്കില്‍ മലയാളിക്ക് വയറുനിറച്ച് ചോറുണ്ണാന്‍ വേറൊന്നും വേണ്ട. എന്നാല്‍ മീന്‍ പൊരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീനിന് രുചി കൂടാന്‍ മാത്രമല്ല ആരോഗ്യത്തിനു വലിയ ദോഷമാകാതിരിക്കാനും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കണം. ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ പുരട്ടി വയ്ക്കുന്നത് മീനിന്റെ രുചി വര്‍ധിപ്പിക്കും.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്.

പൊരിക്കാനെടുക്കുന്ന മീന്‍ കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച് പിടിപ്പിക്കുകയും വേണം.

മീന്‍ പൊരിക്കാന്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയാണ് നല്ലത്.

മീന്‍ പൊരിക്കുന്ന സമയത്ത് അതിലേക്ക് അല്‍പ്പം വേപ്പില ചേര്‍ക്കുന്നത് നല്ലതാണ്.

മസാല തേച്ച് കൂടുതല്‍ സമയം പുരട്ടിവയ്ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം വിനാഗിരി ചേര്‍ക്കാവുന്നതാണ്.

മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും.

ലോ ഫ്ളെയ്മില്‍ ഇട്ട് വേണം മീന്‍ എപ്പോഴും വേവിക്കാന്‍. ഇല്ലെങ്കില്‍ കരിയാന്‍ സാധ്യത കൂടുതലാണ്.

മീനിന്റെ ഉള്‍ഭാഗം വെന്തുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കാവുന്നതാണ്. ഉള്‍ഭാഗം വെന്തതിനു ശേഷവും മീന്‍ ഫ്ളെയ്മില്‍ വെച്ചാല്‍ പുറംഭാഗം കരിയാന്‍ സാധ്യത കൂടുതലാണ്. ഇത് മീനിന്റെ രുചി കുറയാന്‍ കാരണമാകും.

കൂടുതല്‍ സമയം മീന്‍ എണ്ണയില്‍ കിടന്നാല്‍ അത് വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ അളവും കൂടും.

പൊരിച്ചെടുത്ത മീന്‍ കഴിക്കുന്നതിനു മുന്‍പ് അതിലേക്ക് അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!
ചിലതരം ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കാന്‍ സാധ്യതയുണ്ട്.

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന്  ദോഷം ചെയ്യും?
ഓഫീസുകളിലോ യാത്രയിലോ പലപ്പോഴും നമ്മള്‍ ചൂടുള്ള ചായയോ കാപ്പിയോ പേപ്പര്‍ കപ്പില്‍ ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല
ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?
മുട്ട വേവിക്കാതെ കഴിക്കുന്നത് ഉത്തമമല്ല.

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ...

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും
പുറമേ മാത്രമല്ല നിങ്ങളുടെ മുടിയെ ഉള്ളില്‍ നിന്നും പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്