പൗരത്വ ഭേദഗതി നിയമം; സമരത്തിൽ നിന്ന് പിന്മാറില്ല, യു പി ഭവന്‍ ഉപരോധിക്കാനൊരുങ്ങി ജാമിയ മിലിയ വിദ്യാർത്ഥികൾ

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (09:50 IST)
പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യമെങ്ങും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത് മില്ലിയയിൽ ഡൽഹി പൊലീസ് നരനായാട്ട് നടത്തിയതിനു ശേഷമാണ്. പൊലീസ് ആക്രമണത്തിനു ശേഷം ജാമിയയിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കില്ലെന്ന് ഇവർ അറിയിച്ചു.

ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവന്‍ വെള്ളിയാഴ്ച ഉപരോധിക്കും. ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം.

സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ്
വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരിക്കുന്നത്. യു.പി സര്‍ക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരം ഇന്ന് പതിനേഴാം ദിവസത്തിലെത്തി നില്‍ക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :