അബുദാബിയിലേക്കുള്ള പ്രതിവാര വിമാന സീറ്റുകളുടെ എണ്ണം കൂട്ടാന്‍ ധാരണ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (11:50 IST)
PRO
ഇന്ത്യയില്‍ നിന്ന്‌ അബുദാബിയിലേക്കുള്ള പ്രതിവാര വിമാന സീറ്റുകളുടെ എണ്ണം അന്‍പതിനായിരമായി ഉയര്‍ത്താന്‍ ധാരണ. നിലവില്‍ 13,700 സീറ്റുകളാണ് ഉള്ളത്.

ഇന്ത്യയുടെ ജെറ്റ്‌ എയര്‍വേയ്സും അബുദാബിയുടെ ഇത്തിഹാദ്‌ എയര്‍വേയ്സും തമ്മിലുള്ള കരാറിനു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെയാണ്‌ ഇത്‌.

മൂന്നു വര്‍ഷം കൊണ്ടാണ്‌ സീറ്റുകളുടെ എണ്ണം ഏകദേശം നാലിരട്ടിയാക്കുക. ഈ വര്‍ഷം 11,000 സീറ്റും അടുത്ത വര്‍ഷം 12,800 സീറ്റും 2015ല്‍ 12,870 സീറ്റും വര്‍ധിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :