വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ട്‌ യാത്രക്കാര്‍ക്ക് പരുക്ക്!

ഹോങ്കോങ്ങ്‌| WEBDUNIA|
PRO
PRO
വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ട്‌ യാത്രക്കാര്‍ക്ക് പരുക്കേറ്റു. തായ്‌ എയര്‍വേസിന്റെയും ഹോങ്കോങ്ങ്‌ എയര്‍ലൈന്‍സിന്റെയും വിമാനങ്ങളാണ് ആകാശച്ചുഴിയില്‍പെട്ടത്. ഹോങ്കോങ്ങ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് സംഭവം നടന്നത്.

വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടത്തിനെ തുടര്‍ന്ന് അറുപതോളം യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. സീറ്റ്ബെല്‍റ്റ്‌ ഇടാതിരുന്ന യാത്രക്കാര്‍ക്കാണ്‌ പരുക്ക്‌ കൂടുതലുമുണ്ടായത്. വീഴ്ചയില്‍ യാത്രക്കാരില്‍ പലരുടെയും തോളെല്ല്‌ പൊട്ടി.

വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി. പരുക്കേറ്റ് യാത്രക്കാ‍ര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :