തിരുവനന്തപുരത്ത് യുദ്ധവിമാന താവളമൊരുക്കാന്‍ അമേരിക്കന്‍ പദ്ധതി?

ന്യൂഡല്‍ഹി| WEBDUNIA|
PRO
തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താല്‍ക്കാലിക താവളമൊരുക്കാന്‍ പദ്ധതിയിടുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം അടക്കം ഏഷ്യാ-പസഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് താവളം ഒരുക്കാന്‍ സാഹചര്യമുണ്ടെന്ന് അമേരിക്കന്‍ വ്യോമസേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞതായി ടെലഗ്രാഫ് ഉള്‍പ്പടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം സന്ദര്‍ശിച്ചതായും അമേരിക്കന്‍ പ്രതിരോധ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഏഷ്യാനയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ഇടങ്ങളില്‍ താല്‍ക്കാലിക സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള പദ്ധതി.

സിംഗപൂരിലെ കിഴക്കന്‍ ഷാങ്ഹായി, തായ്‌ലാന്‍ഡിലെ കോറാഡ്, ഡാര്‍വിന്‍, ടിന്‍ണ്ട എന്നിവിടങ്ങളിലാണ് മറ്റുതാവളങ്ങള്‍. എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.

2006ലെ ഇന്ത്യ അമേരിക്ക സൈനിക കരാര്‍ പ്രകാരമാണ് അമേരിക്കയുടെ നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :