ഹൈദരാബാദ് സ്ഫോടനം: റിയാസ് ഭട്കലിന് ജാമ്യമില്ലാ വാറണ്ട്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ ഒമ്പത് പേര്‍ക്ക് ജാമ്യമില്ലാ വാറണ്ട്. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകന്‍ റിയാസ് ഭക്ടല്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് ഡല്‍ഹി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
റിയാസ് ഭട്കലിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്.
ഫെബ്രുവരി 21നാണ് 16 പേരുടെ ജീവനെടുത്ത ഹൈദരാബാദ് ഇരട്ട സ്ഫോടനം നടന്നത്.