ഹൈദരാബാദ് ഇരട്ട സ്ഫോടനം: പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 24 ഫെബ്രുവരി 2013 (12:37 IST)
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തുന്നു. കഴിഞ്ഞ ദിവസം ഇരട്ട സ്‌ഫോടനം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മന്‍മോഹന്‍ സിംഗ് സംസ്ഥാനത്ത് എത്തിയത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കും. ദുരന്തത്തില്‍ കൊല്ലപ്പെട്ട 16 പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കും. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുമായി പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തും.

ഹൈദരാബാദ് നഗരത്തിലെ വാണിജ്യ മേഖലയായ ദില്‍സുക് നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഫോടനപരമ്പര ഉണ്ടായത്. 16 പേരാണ് മരിച്ചത്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.

ദില്‍സുക് നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കൊണാര്‍ക് തിയറ്റര്‍, വെങ്കിട്ടാദ്രി തിയറ്റര്‍ എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. വൈകിട്ട് 7.01നായിരുന്നു ആദ്യ സ്ഫോടനം, അഞ്ചു മിനിറ്റിനു ശേഷം രണ്ടാമത്തെ സ്ഫോടനവും നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :