ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രാജ്യത്ത് വീണ്ടും ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങള്‍ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യാതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദ് നഗരത്തിലെ വാണിജ്യ മേഖലയായ ദില്‍സുക് നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഫോടനപരമ്പര ഉണ്ടായത്. ദില്‍സുക് നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കൊണാര്‍ക് തിയറ്റര്‍, വെങ്കിട്ടാദ്രി തിയറ്റര്‍ എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. സൈക്കിളുകളില്‍ ടിഫിന്‍ ബോക്സുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.

ഹൈദരാബാദ് ഇരട്ടസ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണെന്നാണ് കരുതപ്പെടുന്നത്. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ റിയാസ് ഭട്കല്‍ ആണ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍ എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :