ഹിന്ദു മഹാസഭ കോഴിക്കോടും; ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കും

കോഴിക്കോട്| Joys Joy| Last Updated: ചൊവ്വ, 13 ജനുവരി 2015 (15:56 IST)
ഗാന്ധിജിയുടെ ഘാതകന്‍ നാഥുറം വിനായക്
ഗോഡ്സെയെ അനുകൂലിക്കുകയും ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്ത കോഴിക്കോടും. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ച് മലബാറില്‍ വേരുറപ്പിക്കുകയാണ് ഹിന്ദു മഹാസഭയുടെ ലക്‌ഷ്യം. കേരളത്തില്‍ രണ്ട് ഇടങ്ങളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറിയിച്ചു.

സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് കോഴിക്കോട് എത്തുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ആര്‍ എസ് എസ്, വി എച്ച് പി എന്നിവിടങ്ങളില്‍ നിന്ന് വിട്ടുപോരുന്ന പ്രവര്‍ത്തകരെ ലക്‌ഷ്യം വെച്ചാണ് ഹിന്ദു മഹാസഭ മുന്നോട്ടു നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അതേസമയം, കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാന്‍ ഹിന്ദു മഹാസഭയ്ക്ക് കഴിയില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ശിവസേന, ഹിന്ദു മഹാസഭ എന്നീ സംഘടനകളുമായി ആര്‍ എസ് എസിനോ ബി ജെ പിക്കോ ബന്ധമില്ല. പ്രതിമ സ്ഥാപിക്കുന്നതില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :