പാളത്തില്‍ ഇരുമ്പ് പൈപ്പ്: കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം , കോഴിക്കോട് , പാളത്തില്‍ ഇരുമ്പ് പൈപ്പ്
കോഴിക്കോട്| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (13:16 IST)
കോഴിക്കോട് കുണ്ടായിത്തോട്ടില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. റയില്‍വേ ട്രാക്കിനുകുറുകെ ആറ് അടിയോളം നീളവും മൂന്നിഞ്ച് വീതിയുമുള്ള ഇരുമ്പ് പൈപ്പ് കുറുകെ ഇട്ടാണ് അട്ടിമറി ശ്രമം നടന്നത്. ഇതേത്തുടര്‍ന്ന് നല്ലളം പൊലീസും റെയില്‍വെ പൊലീസും അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കടന്നു പോകുമ്പോള്‍ ട്രാക്കില്‍ ഇത്തരത്തിലൊരു ഇരുമ്പ് പൈപ്പ് ഇല്ലായിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്നിന് മംഗളൂരു-സാന്ദ്രാക്കാച്ചി ട്രെയിന്‍ കടന്നുപോകും മുമ്പാണ് ട്രാക്കില്‍ ഇരുമ്പ് പൈപ്പ് പ്രത്യക്ഷപ്പെട്ടത്.

ഉടന്‍ തന്നെ എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ വേഗം കുറയ്ക്കുകയും ട്രാക്കില്‍ നിന്നും പൈപ്പ് എടുത്ത് മാറ്റുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ റയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുമ്പ് പൈപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആറുമാസം മുന്‍പ് മെയ് 24ന് ഈ സ്ഥലത്തിന് സമീപം റയില്‍വേ ട്രാക്കില്‍ 34 സുഷിരങ്ങള്‍ കണ്ടെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :