സിപിഎം എറണാകുളം, കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കൊച്ചി| vishnu| Last Updated: ചൊവ്വ, 13 ജനുവരി 2015 (09:02 IST)
സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിലവിലെ ജില്ലാ സെക്രട്ടറി ദിനേശ് മണി വീണ്ടും സെക്രട്ടറിയായേക്കുമെന്നാണ് വിവരം. അതേസമയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സി എന്‍ മേഹനന്റെ പേരും ഔദ്യോഗിക നേതൃത്വം പരിഗണിക്കുന്നുണ്ട്. രാവിലെ ജില്ലയിലെ മുതിര്‍ന്ന സിപിഎം അംഗം സി വി ഔസേപ്പ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം. റെഡ് വോളണ്ടിയമാരുടെ മാര്‍ച്ചോടെ വ്യാഴാച അവസാനിക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് സമാപന പൊതുയോഗം ഉല്‍ഘാടനം ചെയ്യുന്നത്. ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈയുള്ള ജില്ലാ കമ്മറ്റിയാണെറണാകുളത്തേത്.

ജില്ലയിലെ 20 ലോക്കല്‍ കമ്മറ്റികളില്‍ 11 എണ്ണവും ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ആകെ 9 ലോക്കല്‍ കമ്മറ്റികളില്‍ മാത്രമെ ഇപ്പോള്‍ വി എസ് പക്ഷത്തിനൊപ്പമുള്ളു. മ്മേളന പ്രതിനിധികളില്‍ 50 പേരുടെയെങ്കിലും ഭൂരിപക്ഷം ഔദ്യോഗിക പക്ഷം ഉറപ്പാക്കുന്നുണ്ട്. ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈയുള്ളതിനാല്‍ സമവായത്തിലൂടെ സെക്രട്ടറിയെ കണ്ടെത്താ‍നാണ് വി‌എസ് പക്ഷം ശ്രമിക്കുന്നത്. എന്നാല്‍ നിലവില്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ വി എസ് പക്ഷ നേതാക്കളെ കൂട്ടത്തോടെ ഒഴിവാക്കാനും നിക്കം നടക്കുന്നതായി സൂചനകളുണ്ട്.

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിമത പ്രവര്‍ത്തനങ്ങളും ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയവും സമ്മേളനത്തില്‍ മുഖ്യചര്‍ച്ചയാകും.

കെ.കെ ലതിക എം.എല്‍.എ പതാക ഉയര്‍ത്തിയതോടെയാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായത്. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പതാക ജാഥയും കെ.പി കുഞ്ഞിരാമന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥയും സി.എച്ച് അശോകന്‍ നഗറില്‍ സമാപിച്ചു.

ടൗണ്‍ഹാളില്‍ എം.വാസു ടി.സി ഗോപാലന്‍ മാസ്റ്റര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 39 ജില്ലാകമ്മറ്റിംഗങ്ങള്‍ ഉള്‍പ്പെടെ 368 പ്രതിനിധികള്‍ പങ്കെടുക്കും. കൊയിലാണ്ടിയില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിമത പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. വിമത ശബ്ദത്തിന് താത്ക്കാലികമായി പരിഹരം കണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിമതര്‍ ഏത് സമയത്തും വെല്ലുവിളി ഉയര്‍ത്തും.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വിയും സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെത്തും. നിലവിലെ സെക്രട്ടറി ടി.പി രാമക്യഷ്ണന്‍ സ്ഥാനം ഒഴിയാനാണ് സാധ്യത. പി.മേഹനനോ പ്രദീപ് കുമാര്‍ എം.എല്‍.എയോ സെക്രട്ടറിയായേക്കും. പി.സതീദേവിയെ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 15ന് വളണ്ടിയര്‍ മാര്‍ച്ചോടെ സമ്മേളനം സമാപിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :