കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു

 കോഴിക്കോട് , പണിമുടക്ക് , ഓട്ടോറിക്ഷ ജീവനക്കാര്‍ , പ്രീ പെയ്ഡ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (10:54 IST)
സംസ്ഥാനത്തെ മാന്യരായ ഓട്ടോറിക്ഷ സുഹൃത്തുക്കളെന്ന്
അറിയപ്പെടുന്ന കോഴിക്കോട്ടെ ഓട്ടോറിക്ഷ ജീവനക്കാര്‍ പണി മുടക്കില്‍. പ്രീ പെയ്ഡ് കൂപ്പണില്‍ പുതിയനിരക്ക് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ സമരം തുടങ്ങിയത്.

ഓട്ടോറിക്ഷകളുടെ നിരക്ക് കൂട്ടിയെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പ്രീ പെയ്ഡ് കൂപ്പണ്‍ കൗണ്ടറില്‍ പഴയനിരക്ക് അടിച്ചാണ് കൂപ്പണ്‍ നല്‍കുന്നത്. ഇത് പുതിയ നിരക്കിലേക്ക് മാറ്റണമെന്ന ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഓട്ടോറിക്ഷകള്‍ പണിമുടക്ക് നടത്തുന്നത്.

പുതിയ നിരക്കില്‍ കൂപ്പണ്‍ നല്‍കാന്‍ പ്രയാസമുണ്ടെങ്കില്‍ അത് നടപ്പാക്കും വരെ കൂപ്പണ്‍ നല്‍കേണ്ടതില്ളെന്നാണ് ഓട്ടോ സംഘടനകളുടെ അഭിപ്രായം. ആവശ്യം നടപ്പാകും വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :