ലക്നൌ|
jibin|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (11:39 IST)
വിവാദ പ്രസ്താവനകള്‍ ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിക്കുമ്പോഴും പുതിയൊരു വിവാദത്തിന് തിരി കൊളുത്തുകയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ. രാഷ്ട്ര് പിതാവായ മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്സെയ്ക്ക് സ്മാരകമായി ക്ഷേത്രം പണിയുമെന്ന വാര്‍ത്തയാണ് വീണ്ടുമൊരു വിവാദത്തിന് കാരണമാകുന്നത്.
ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിവസമായ ജനുവരി 30ന് ഗോഡ്സെയ്ക്ക് സ്മാരകമായുള്ള ക്ഷേത്രം പണി ആരംഭിക്കുമെന്ന്
അഖില ഭാരതീയ ഹിന്ദു മഹാസഭ അറിയിച്ചു. പുണെയിലുള്ള ഗോഡ്സെയുടെ അനന്തരവളായ ഹിമാനി സര്‍വര്‍ക്കറുടെ കൈവശമാണ് ഗോഡ്സെയുടെ ചിതാഭസ്മം. ഇത് കലാശ് യാത്ര നടത്തി സീതാപ്പൂരിലേക്ക് എത്തിക്കാനാണ് പദ്ധാതിയെന്നും അറിയിച്ചു.
ഭാരത് മാതാ ക്ഷേത്രം പണിയുന്നതിനു കണ്ടെത്തിയ അതേ സ്ഥലത്താണ് ഗോഡ്സെയ്ക്കായി ക്ഷേത്രം പണിയുന്നത്. ഗോഡ്സെയ്ക്കൊപ്പം വിനായക് ദാമോദര്‍ സവര്‍ക്കറുടെ സ്മാരകവും പണിയാന്‍ ഹിന്ദുമഹാസഭ ആലോചിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭയുടെ വര്‍ക്കിങ് പ്രസിഡന്റ് കമലേഷ് തിവാരി പറഞ്ഞു. ഇദ്ദേഹത്തിന്റെ സ്ഥലത്താണ് ക്ഷേത്രം പണിയാന്‍ പോകുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.