ഹസാരെ സംഘത്തിന്റെ സമരവേദിയില്‍ കയ്യാങ്കളി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സംഘംഗങ്ങള്‍ നടത്തുന്ന അനിശ്ചിതകാ‍ല നിരാഹാര സമരം ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക, സുശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘം സമരം നടത്തുന്നത്. ആരോഗ്യകാരണങ്ങളാണ് അണ്ണാ ഹസാരെ നിരാഹാരത്തിനില്ല. അദ്ദേഹം ധര്‍ണ്ണയില്‍ മാത്രമാണ് പങ്കെടുക്കുന്നത്.

ഞായറാഴ്ചയ്ക്കകം സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഹസാരെയും നിരാഹാരമിരിക്കുമെന്ന് സംഘത്തിലെ പ്രധാനി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ഹസാരെ സംഘത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 50 ഓളം വരുന്ന പ്രവര്‍ത്തകര്‍ സമരവേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ വളണ്ടിയര്‍മാര്‍ ഇടപെട്ട് ഇത് തടഞ്ഞു. മുദ്രാവാക്യങ്ങള്‍ മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹസാരെയുടെ അനുയായികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :