രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യുപിഎ നാമനിര്‍ദ്ദേശം ചെയ്ത പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്കി. അടുത്ത രാഷ്ട്രപതിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് പ്രണബ് എന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു. അതേസമയം യുപിഎ മന്ത്രിസഭയില്‍ പ്രണബിന്റെ അഭാവം നിഴലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി സ്ഥാനത്തേക്കുളള ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ് പ്രണബ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ അവര്‍ പ്രകീര്‍ത്തിച്ചു.
മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പ്രണബ് നാളെ രാജിവയ്ക്കും. 28-ന് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.