തമ്മില്‍ ഭേദം പ്രണബ് തന്നെ: അണ്ണാ ഹസാരെ

മുംബൈ| WEBDUNIA|
PRO
PRO
യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയ്ക്ക് അണ്ണാ ഹസാരെയുടെ പിന്തുണ. മറ്റ് യു പി എ മന്ത്രിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രണബ് തന്നെയാണ് എന്തുകൊണ്ടു ഭേദമെന്നും ഹസാരെ അഭിപ്രായപ്പെട്ടു. ഒരു മറാത്തി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രണബ് കഴിവുള്ള മന്ത്രിയാണ്. പല നിര്‍ണ്ണായക തീരുമാനങ്ങളിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് യു പി എ മന്ത്രിമാര്‍ ആരെങ്കിലുമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കില്‍ താന്‍ അംഗീകരിക്കില്ലായിരുന്നു“- ഹസാരെ പറഞ്ഞു.

പക്ഷേ നേരിട്ട് ഒരു തെരഞ്ഞെടുപ്പ് നടത്തിയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ പി ജെ അബ്ദുള്‍ കലാം എളുപ്പത്തില്‍ ജയിച്ചുകയറും എന്നും ഹസാരെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :