മമത യുപിഎ വിടുന്നു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ മമതാ ബാനജി പിന്‍‌വലിക്കുമെന്ന് സൂചനകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കേന്ദ്രമന്ത്രിമാരും എം പിമാരും മമതയ്ക്ക് രാജിക്കത്ത് കൈമാറിയതായി അറിയുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം പ്രഖ്യാപിച്ചതോടെയാണ് ഭാവി നടപടി ആലോചിക്കാന്‍ മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാരുടെ യോഗം വിളിച്ചത്. ഈ യോഗത്തില്‍ വച്ച് എല്ലാ എം പിമാരും മമതയ്ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു എന്നാണ് അറിയുന്നത്.

ഒരു കാബിനറ്റ് മന്ത്രി ഉള്‍പ്പടെ ആറ്‌ മന്ത്രിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. ഇവരെ പിന്‍‌വലിച്ച് ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. അതിന് വഴങ്ങിയില്ലെങ്കില്‍ മന്ത്രിസഭ മറിച്ചിടാന്‍ മമത തുനിയുമെന്നാണ് സൂചന.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാരിനെ മറിച്ചിടാന്‍ ആലോചിച്ചിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :