എയര്‍ ഇന്ത്യ സമരം: പൈലറ്റുമാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍

ന്യൂഡല്‍ഹി| Venkateswara Rao Immade Setti|
PRO
PRO
സമരം നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരത്തില്‍. ഇന്ത്യന്‍ പൈലറ്റ്സ്‌ ഗില്‍ഡി(ഐ പി ജി )ന്റെ നേതൃത്വത്തിലാണ് സമരം. സംഘടനയിലെ പത്ത്‌ അംഗങ്ങളാണ്‌ തുടക്കത്തില്‍ നിരാഹാരസമരം നടത്തുക. തുടര്‍ന്ന്‌ മറ്റു പൈലറ്റുമാരെയും അവരുടെ ബന്ധുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കും.

എയര്‍ഇന്ത്യ പുറത്താക്കിയ 101 സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കാതെ ജോലിക്ക്‌ കയറില്ലെന്ന്‌ ഐ പി ജി നേതാക്കള്‍ അറിയിച്ചു. സമരം തുടങ്ങിയതിനെത്തുടര്‍ന്ന്‌ ഐ പി ജി യുടെ അംഗീകാരം എയര്‍ലൈന്‍ മാനേജ്മെന്റ്‌ റദ്ദാക്കിയിരുന്നു.

മെയ്‌ ഏഴു മുതലാണ്‌ എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം തുടങ്ങിയത്‌. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക്‌ ബോയിങ്‌ ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചതാണ്‌ സമരകാരണം.

സമരത്തെത്തുടര്‍ന്ന്‌ എയര്‍ ഇന്ത്യയുടെ നഷ്ടം 500 കോടി രൂപയിലേറെയായി. എയര്‍ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :