ഹസന്‍ അലിയുടെ കൂട്ടാളി അറസ്‌റ്റില്‍

മുംബൈ| WEBDUNIA|
PRO
PRO
കൊല്‍ക്കത്തയിലെ പ്രമുഖ വ്യവസായിയും കള്ളപ്പണക്കേസ് പ്രതി ഹസന്‍ അലിയുടെ പങ്കാളിയുമായ കാശിനാഥ് തപുരിയയെ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറസ്‌റ്റ് ചെയ്തു.

ഹസന്‍ അലിയുടെ അടുത്ത കൂട്ടാളികളില്‍ ഒരാളാണ് 75-കാരനായ തപുരിയ. ഹസന്‍ അലിയുടെ പൂനെയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ തപുരിയയുടെ പേര് ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് അന്വേഷണം ആ വഴിക്ക് നീങ്ങിയത്.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വ്യാഴാഴ്ച ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള ചില വിദേശ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് തപുരിയയും ഭാര്യ ചന്ദ്രികയും ഹസന്‍ അലിക്കൊപ്പം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഈ മാസമാദ്യം തപുരിയയുടെ ഓഫിസിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. തപുരിയയോടും ചന്ദ്രികയോടും യഥാക്രമം 591 കോടി രൂപയും 20,540 കോടി രൂപയും പിഴയടയ്ക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ആര്‍ എം ഇന്‍‌വെസ്‌റ്റ്മെന്റ് ആന്റ് ട്രേഡിംഗ് കമ്പനി ചെയര്‍മാനായ ഇയാള്‍ പ്രിയംവദ ബിര്‍ളയുടെ സഹോദരനാണ്. ഇവരുടെ മരണത്തിനുത്തരവാദിയും ഇയാള്‍ തന്നെയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :