പാക് ഗായകനെ വിട്ടയച്ചു

ന്യൂഡല്‍ഹി| WEBDUNIA|
കണക്കില്‍പ്പെടാത്ത വിദേശകറന്‍സി കൈവശം വെച്ചതിന് അറസ്റ്റിലായ പാകിസ്ഥാനി ഗായകന്‍ റാഹത് ഫത്തെ അലി ഖാനെ വിട്ടയച്ചു. ആറു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം തിങ്കളാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഞായറാഴ്ചയാണ് അദ്ദേഹം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

റവന്യൂ ഇന്റലിജന്‍സ് വിഭാഗം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ലാഹോറിലേക്കുള്ള യാ‍ത്രക്കിടയിലാണ് ഒരു എമിറേറ്റ്സ് വിമാനത്തില്‍ വെച്ച് വിദേശകറന്‍സിയോടു കൂടി ഇയാളെയും പിടികൂടിയത്.

1.24 ലക്ഷം ഡോളറിന്‍റെ വിദേശ കറന്‍സിയാണ് റാഹത്തിന്‍റെ പക്കല്‍ നിന്നു പിടിച്ചെടുത്തത്. 37കാരനായ റാഹത്തിനൊപ്പം 16-ഓളം വരുന്ന അദ്ദേഹത്തിന്‍റെ ട്രൂപ്പ് അംഗങ്ങളും അറസ്റ്റിലായിരുന്നു. റാഹതിന്റെ ബാഗില്‍ 24,000 ഡോളറും ട്രൂപ്പിലുള്ള മറ്റു രണ്ടംഗങ്ങളുടെ ബാഗുകളില്‍ 50,000 ഡോളര്‍ വീതവുമാണ് ഉണ്ടായിരുന്നതെന്ന് എകൈ്‌സസ് ആന്‍ഡ് കസ്റ്റംസ് വിഭാഗം ചെയര്‍മാന്‍ ദത്ത് മജുംദാര്‍ വ്യക്തമാക്കി. ഈ പണത്തെക്കുറിച്ച് കസ്റ്റംസ് വകുപ്പിനെ അറിയിച്ചിരുന്നുല്ല. 5000 യു എസ് ഡോളര്‍ മാത്രമേ ഒരു വിദേശിക്ക് പണമായി കൈവശം വെക്കാന്‍ അനുവാദമുള്ളൂ.

സൂഫി സംഗീത ഇതിഹാസം നുസ്രത്ത് ഫത്തെ അലിഖാന്‍റെ അനന്തരവനാണ് റാഹത് ഫത്തെ അലി ഖാന്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പാട്ടുകാരനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഇഷ്ഖിയ എന്ന സിനിമയില്‍ റാഹത്ത് ആലപിച്ച ‘ദില്‍ തൊ ബച്ചാഹെ ജി’ എന്ന പാട്ടിനാണ് ലഭിച്ചത്. സൂഫി സംഗീതത്തിന്‍റെ അസാധ്യമാ‍യ ഉയരങ്ങള്‍ കണ്ടെത്തിയ, പ്രതിഭാശാലിയായ നുസ്രത്തിന്‍റെ മരുമകന്‍ ബോളിവുഡ്ഡില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ഗായകനാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പുറത്തു വന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :