സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

സേലം| WEBDUNIA|
PRO
തമിഴ്നാട്ടില്‍ സേലത്തിനടുത്ത് അട്ടയാമ്പതിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. അട്ടയാമ്പതി മേട്ടുകടൈ സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിലാണ് അപകടം.

അയിഷ(40), അയിഷയുടെ മകന്‍ സിദ്ദീഖ്(18) അയല്‍വാസി ദേവരാജ്(45) എന്നിവരാണ് മരിച്ചത്. ദേവരാജിന്റെ വീട്ടിലെ അടുക്കളയിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചിരുന്നവര്‍ക്ക് പരുക്കേറ്റത്.

ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. അപകടത്തില്‍ തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും രണ്ടു കാറുകള്‍ക്ക് കേടുപറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :