മുസാഫര്‍നഗര്‍ വീണ്ടും രക്തക്കളമാകുന്നു; കലാപത്തില്‍ നാല് മരണം

മുസഫര്‍നഗര്‍| WEBDUNIA|
PRO
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടും കലാപം. കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കലാപത്തില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുസഫര്‍നഗര്‍ ജില്ലയിലെ ബുഢാനയിലാണ് രണ്ടു സംഭവങ്ങളിലായി നാലുപേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് സംഘര്‍ഷം തുടങ്ങിയത്. ഇത്തവണയും ജാട്ടുകളും മുസ്ലീങ്ങളും തമ്മിലാണ് സംഘര്‍ഷമൂണ്ടായത്.

മുഹമദ്പുരില്‍ വയലില്‍ പണി കഴിഞ്ഞു മടങ്ങുകയായിരുന്ന അഫ്രോസ്, മെഹര്‍ബാന്‍, അജ്മല്‍ എന്നിവരെ വെടിവച്ചും തല്ലിയും കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിനുശേഷം ബുഠാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഫുഗാനയില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനുനേരെ വെടിവയ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

മുസഫര്‍നഗറില്‍ സെപ്തംബര്‍ ആദ്യവാരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. അരലക്ഷം പേര്‍ ഭവനരഹിതരായി. വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ പടിഞ്ഞാറന്‍ യുപിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. കലാപത്തില്‍ വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരാണ്ബുധനാഴ്ച കൊല്ലപ്പെട്ടത്.

കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :