ചാലയില്‍ 23 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ടാങ്കര്‍ ഡ്രൈവര്‍ കണ്ണയ്യനും ലോറി ഉടമ കണ്‍മണിയും മാത്രമാണ് പ്രതിപട്ടികയില്‍ ഉള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടില്ല.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടന സാധ്യതയുളള വസ്‌തുക്കള്‍ വഹിച്ചുകൊണ്ട് പോകുന്ന വാഹനത്തില്‍ രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മോട്ടോര്‍ വാഹന നിയമം ലംഘിച്ചതു മാത്രമാണ് ഉടമയ്‌ക്കെതിരെയുളള കുറ്റം. അപകടം നടക്കുന്ന സമയത്ത് ഒരു ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍ക്ക് സ്‌ഫോടന സാധ്യതയുളള വസ്‌തുക്കള്‍ വഹിക്കുന്ന വാഹനം ഓടിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. സ്‌ഫോടക വസ്‌തുക്കള്‍ വഹിക്കാനുളള ശേഷിയും സുരക്ഷയും വാഹനത്തിന് ഉണ്ടായിരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പാലിക്കപ്പെട്ടിരുന്നു. ഗേറ്റ് കടന്നുകഴിഞ്ഞാലുള്ള പിഴവുകള്‍ക്ക് കമ്പനി ഉത്തരവാദി ആയിരിക്കുകയില്ലെന്നും കരാറില്‍ പറയുന്നുണ്ട്. അതിനാ