മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
വൈസ്‌കുള്‍ ബസ്സ് സ്റ്റോപ്പിന് സമീപമാണ് രാവിലെ ആറിന് ബോംബ് പൊട്ടിത്തെറിച്ചത്. മണിപ്പുര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ വീടിന് സമീപത്തുള്ള ചന്തയില്‍ ബുധനാഴ്ച സ്‌ഫോടനം ഉണ്ടായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനമെന്നു കരുതുന്നു
സ്ഫോടനത്തില്‍ ബിഹാറില്‍ നിന്നുള്ളവര്‍ക്കാണ് പരുക്ക് പറ്റിയത്. തൊട്ടടുത്തുള്ള ഹിന്ദി ഹൈസ്‌കൂളിന്റെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഹിന്ദിവിരുദ്ധപ്രക്ഷോഭവും ഇവിടെ ശക്തമാണ്.
അന്യസംസ്ഥാനക്കാര്‍ക്കു നേരേയുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം ഒമ്പതുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഒരാളെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു.