സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസിനെതിരെ പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിനെതിരെ പുതിയ ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ പരാമര്‍ശം. അല്‍ത്തമാസ് വന്‍കിട കമ്പനിക്ക് അനുകൂലമായി വിധിച്ച ഉത്തരവിനെതിരെയാണ് പുതിയ ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയത്.

ജയ്പ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് എന്ന സിമന്റ് കമ്പനിക്ക് ഹിമാചാല്‍ പ്രദേശ് ഹൈക്കോടതി 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചിരുന്നു.

കമ്പനിയ്ക്ക് അനുകൂലമായ ഇത്തരം ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കാന്‍ പാടില്ലാത്തതാണെന്നാണ് ചീഫ് ജസ്റ്റിസ് പി സദാശിവം കേസ് പരിഗണിക്കവെ പറഞ്ഞത്. ഏകീകൃത പ്രവേശന പരീക്ഷയിയുടെ (നീറ്റ്) വിധിപ്പകര്‍പ്പ് പുറത്തു വന്നതിലും അല്‍തത്മാസ് കബീറിനെതിരെ ആരോപണമുണ്ട്. വിധി പുറത്തു വരുന്നതിനു മുന്‍പ് വിധിയുടെ പകര്‍പ്പ് കക്ഷികള്‍ക്ക് ലഭിച്ചിരുന്നു. ഇതിനെതിരെയാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :